Saturday, 2 September 2017

ITHOKKEYANOO NIGAL PARAYUNNA AA NIYAMANGAL ???

ഇന്ന്  വളരെ വൈകിയാണ് ഞാൻ ക്ലാസിനു പോകാൻ ഇറങ്ങിയത് . ഇന്നെന്തായായാലും  സർ ന്റെ  വഴക്കു മുഴുവൻ കേൾക്കുമെന്നകേൾക്കേണ്ടിവരും എന്നത് ഉറപ്പായിരുന്നു . നശിച്ച ഉറക്കത്തെ പ്രാകി ഞാൻ ബസ് കാത്തു നിന്ന് .അറ മാനിക്റിന് ശേഷം   മോഹൻലാലിനെ പോലെ ചരിഞ്ഞ ഒരു ആന വണ്ടി വന്നു . ഓഫീസിൽ സമയം ആയതുകൊണ്ടാകാം സൂചി കുത്താൻ ഇടവുമില്ല .എന്നാലും ഞാൻ കയറി . നമ്മട കെ.സ്.ർ.ടി.സി അല്ലെ
അതും തിരക്ക്  ഇഴഞ്ഞു ഇഴഞ്ഞു നീങ്ങുന്ന ആ മാന്ധാതാകിനിയെ എനിക്ക് ഓടയിൽ തള്ളിയിട്ടു ആ ഡ്രൈവറിനിട്ടു ഒന്ന് കൊടുക്കാനാ തോന്നിയേ. ആ ബസിൽ കയറുന്നതിനു ഭേദം ഞാൻ ഇറങ്ങി ഓടുന്നതാണെന്നുപോലും തോന്നി. എന്നാലും എന്തെയ്യനാ എന്റെ കുഴപ്പം തന്നെയാണല്ലോ എന്ന് ഓർത്തു സ്വയം ശപിച്ചു ......

ബസ് കുറേ ദൂരം എത്തിയപ്പോൾ ഒരു ഗർഭിണിയായ ചേച്ചി ബസിൽ കയറി . അവരുടെ ഭർത്താവും അയാളുടെ കയ്യിൽ മറ്റൊരു  മകനും ഉണ്ടായിരുന്നു .ആ കുഞ്ഞിന് 5 വയസ്സ് തോന്നിക്കും കണ്ടാൽ . ഒരുപക്ഷെ  അവരുടെ മൂത്ത കുട്ടിയാകും എന്ന് ഞാൻ കരുതി. ഇവർക്ക് ഈ ബസിൽ കയറാതെ മറ്റൊരു വണ്ടി പിടിച്ചു പോയാൽ പോരെ എന്ന് ഞാൻ ചിന്തിച്ചു . ഗർഭിണിയെ കണ്ടതുകൊണ്ടു പലരും തിരിഞ്ഞിരുന്നെകിലും ഒരു സ്കൂൾ കുട്ടി എഴുന്നേറ്റു കൊടുത്തു .ആ ചേച്ചി അവിടെ ഇരുന്നു  മുതിർന്ന കുഞ്ഞു അവിടെ ചേച്ചിയുടെ അരികിൽ നിന്ന് .അങ്ങനെ ബസ് ഒരു 15 സഞ്ചരിച്ചു .സിറ്റി എത്താറായപ്പോൾ വലിയ ബ്ലോക്ക്  . ഞങ്ങടെ ബസ് എല്ലാ വണ്ടിയെയും പോലെ അവിടെ നിർത്തിയിട്ടു  .എല്ലാവശത്തുള്ള വാഹനങ്ങളും പോലീസ് നിർത്തിയിടുവിപ്പിച്ചു  .കണ്ടാൽ തന്നെ മനസ്സിലാകും വാൻ സുരക്ഷാ സംവിധാനമാണെന്നു  . കാര്യം തിരക്കിയപ്പോൾ മനസ്സിലായി  ഏതോ വി .ഐ . പി വരുന്നതിന്റെ സുരക്ഷാ സജീകരണO  ആണെന്ന് .    ആ വന്നത് ആരായാലും പ്രേത്യക്ഷമായും പരോക്ഷമായും ജനങ്ങളുടെ നെഞ്ഞതല്ലേ ഇവർ പൊങ്ങാലയിടുന്നെയെന്നു . ജെനങ്ങൾക്കും അവരുടെ ഓരോ സെക്കണ്ടും വിലപിടിപ്പുള്ളതാണെന്നു .ഇതൊക്കെ ആലോചിച്ചു ശപിച്ചു നിന്നപ്പോഴാ ബസിൽ ഒരു  ബഹളം .ആ പ്രെഗ്നന്റായ ചേച്ചിക് വയറു വേദന .ഹുസ്ബൻഡ് അടുത്തേക്ക് വന്നിട്ടുണ്ട്  . വി.ഐ.[പി പോകാൻ കാത്തു ബസ് എല്ലാം ബ്ലോക്ക് അആകിയിട്ട്ക്കാണ് .ബസിലെ യാത്രക്കാർ ബഹളം കൂറ്റൻ തുടങ്ങി .അവസാനം  യാത്രക്കാർ എല്ലാം കൂടി ആംബുലസ് വിളിച്ചു.വി.ഐ.പി പോയതിനു ശേഷം ആംബുലൻസ്  എടുത്തു എസ്പിറ്റലിൽ കൊണ്ടുപോയി ..ആംബുലൻവെ പോലും ആ വി.ഐ. പി  പോയതിനു ശേഷമാണു എടുത്തത് .അതുവരെ ആ ഗെര്ഭിണി പ്രാണ വേദനായാൽ പിടയുകയായിരുന്നു  ........

ഇതുപോലുള്ള നിയമങ്ങളും  വിളക്കുകളും പലയിടത്തും പൊതു ജനത്തിനേ, അവരുടെ ദുസഹായതയെ  വീണ്ടണ്ടും വീണ്ടും വലിച്ചിഴക്കുകയല്ലേ ???വരുന്നതും പോകുന്നതും നിയമ പാലകരാകട്ടെ നിയമ നിർമ്മാതാകട്ടെ  ഭരണാധികാരികളാകട്ടെ ..ആരൊക്കെ ആയാലും എന്തൊക്കെയായാലും ഇതുപോലുള്ള  സാഹചര്യങ്ങളിൽ ഒരു മനുഷ്യ ജീവൻ കാക്കേണ്ടത്  ഇതുപോലുള്ള സാഹചര്യങ്ങൾ കാണുന്ന അതിനു ദൃസാക്ഷികളാകുന്ന പോലീസ് അല്ലെ ??  ജനങ്ങളെ സേവിക്കേണ്ടവർ അവരുടെ ജീവന് സ്വത്തിനും സംരക്ഷണം നൽകേണ്ടവർ അവർ ആരായാലും ഇത്തരം അവസ്ഥകളിൽ      പോലും അവസരോചിതമായി പെരുമാറാതെ,
 മനുഷ്യത്വം കാട്ടാതെ  ഇവരൊക്കെ    എന്തേയ്  മൗനം പാലിക്കുന്നു ??..........

No comments:

Post a Comment