Saturday, 2 September 2017

CHITHRAKOODAM - KALAYE SNEHIKKUNNA ORU KALAAKAARANTE JEEVITHA KADHA


ജന്മസിദ്ധമായി വീണ്ടുകിട്ടുന്ന കൈ വഴക്കം,കലയെ കച്ചവടമാക്കാതെ തന്റെ കഴിവിനെ ഹരമായി കണ്ട് ചിത്രങ്ങൾക്ക്  ചായം പുരട്ടാനാകും എല്ലാ കലാകാരനും ആഗ്രഹിക്കുക. അവരിലൊരാളാണ് കരുണാകരൻ എന്ന അനുഗ്രഹീത കലാകാരൻ.
 കഴിഞ്ഞ 40 വർഷക്കാലമായി ചെമ്പഴത്തി ഗുരുകുലത്തിനു സമീപത്തെ ഒറ്റമുറി പിഡിക തിണ്ണയിലിരുന്നു  തന്റെ ഭാവനകളെ കോർത്തിണക്കി രൂപകൽപ്പന ചെയ്ത് ചിത്രങ്ങൾ എണ്ണിത്തീർക്കാവുന്നയാണത്രെ . ജീവനുള്ള രൂപങ്ങളാന്നവ .ജൻമ്മസിദ്ധമായികിട്ടിയ കഴിവിനെ തന്റെ ഭാവനയിൽ നിറങ്ങളാൽ ചാലിച്ച ചിട്ട യോടുള്ള വരകളാൽ യോജിപ്പിക്കുബോൾ അത് തീഷ്ണതയുഉള്ളരൂപങ്ങളായും ദൈവങ്ങളായും പുനർജനിക്കുകയാണ് .ജ്വലിക്കുന്ന കണ്ണുകളും ,ശാന്തപെൺ കൊടിയും ,ദൈവിക ഭാവങ്ങളും നമ്മുടെ സംസ്കാരവും എന്തിനു സിനിമ ലോകത്തെ നായികാ നായകൻ മാരും ആ ഒറ്റമുറി പിഡിക തിണ്ണയിലെ കരുണാകരന്റെ അഭിമാനവും ആശ്വാസവുമാണ് വർണ്ണങ്ങളാൽ തീർത്ത മായാലോകം എന്ന് തന്നെ പറയാം .ജിവിതത്തിന്റെ കഷ്‍ടതകൾക്കും യാതനകൾക്കും ഇടയിൽ ചിത്രകലയെ കച്ചവടമാക്കാൻ ആഗ്രഹിക്കാത്ത  പച്ചയായ മനുഷ്യൻ .സാധാരണ ക്കാരിൽ  സാധാരണക്കാരൻ  എന്നാൽ ഇദ്ദേഹത്തിന്റെ കഴിവും കലയോടുള്ള അഭിനിവേശവും ലോകം അറിയപ്പെട്ടിരുന്നുവെങ്കിലും മറ്റു പലരെകാട്ടിലും  മുൻനിരയിൽ എത്തേണ്ട,ഉയരങ്ങൾ കീഴടക്കേണ്ട വ്യക്തി.അദ്ദേഹം ജീവിച്ചിരുന്ന ചുറ്റുപാടോ സമൂഹമോ കരുണാകരന്റെ കലയെ കൈ കൊണ്ടില്ല.കരുണാകരൻ ജനിച്ചതും ഒരു കലാകുടുംബത്തിൽ തന്നെയാണ്.സഹോദരങ്ങളും അദ്ദേഹത്തെ പോലെ കലാപരമായി കഴിവുള്ള വ്യക്തികൾ.
  

ദാരിദ്ര്യത്തിന്റെ കൊടുമുടിയിൽ നിൽക്കുമ്പോഴും കലയെയും തന്റെ കഴിവുകളെയും കുറിചു വർണിക്കാനാണ് അദ്ദേഹത്തിനെ ഇഷ്ട്ടം.വിശപ്പും ദാഹവും മറന്നു ദിവസങ്ങളോളം പട്ടിണി കിടന്നും തന്റെ മനസ്സിൽ തെളിയുന്ന ചിത്രം പകർത്തുന്നതുകൊണ്ടാവാം കരുണാകരൻറെ ചിത്രങ്ങൾ യാഥാർത്യത കൈവരിക്കുന്നത്.പട്ടിണിയിലും ദാരിദ്ര്യത്തിലും ആ കൈകൾ മുറുകെ പിടിക്കുന്നത് ഒരുപിടി ചായങ്ങളും അവ ചലിക്കേണ്ട വസ്‍തുക്കളും.വര തുടങ്ങിക്കഴിഞ്ഞാൽ സ്വയം മറന്നു ചിത്രത്തിലേക്ക് മാത്രം മനസ്സർപ്പിച്ചു വരയ്ക്കുന്ന പ്രകൃതം അതാണ് കരുണാകരന്റേത്.അവിടെ മറ്റുള്ള വികാരങ്ങൾക്ക് യാതൊരു സ്ഥാനവും ഇല്ല.മനസ്സിൽ പതിഞ്ഞ ചിത്രത്തിന്റെ രൂപവും ഭാവവും മാത്രമാകും ആ ചിത്രം പൂർണതയിൽ എത്തിക്കും വരെ ഈ കലാകാരന്റെ മനസ്സിൽ. ഇങ്ങനെ വരച്ച ചിത്രങ്ങൾ കച്ചവടം ചെയ്യാറില്ല.താൻ വാടകയ്ക്ക് എടുത്ത പീടികത്തിണ്ണയിൽ അലങ്കാരങ്ങൾക്കാറാണ് പതിവ് ശീലം.
                           
 വരകൾകൊണ്ട് മാത്രമല്ല എഴുത്തിലും ഇദ്ദേഹം കഴിവ് തെളിയിച്ച മനുഷ്യനാണ്.പ്രധാന വരുമാന മാർഗവും ഇതുതന്നെ.അമ്പലങ്ങളിൽ ക്ഷണിക്കപ്പെട്ടാൽ കരുണാകരൻ അവിടെ ഉണ്ടാകും. മറ്റൊന്നിനി വേണ്ടിയല്ല. “കളമെഴുത്തും പാട്ടും ” ചിത്രങ്ങളും കരുണാകരന്റെ കഴിവുകൊണ്ട് തെളിയിക്കപ്പെട്ടതാണ്.അമ്പലത്തിന്റെ ചരിത്രം മനസിലാക്കി അതിനു അനുസൃതമായി പട്ടു രചിക്കുകയും കളമെഴുത്തിന്റെ രൂപം പറയുമ്പോൾ വർണാഭമായ നിറങ്ങളാൽ കളമെഴുതുകയും ചെയ്യുന്നു. ഇതിൽ നിന്ന് കിട്ടുന്ന പ്രതിഫലമാണ് ഉപജീവന മാർഗം. അത് എത്ര ആയാലും പരാതിയും ഇല്ല.ചോദിച്ചാൽ “ദൈവത്തിനു വേണ്ടിയല്ലേ” എന്നാകുംമറുപടി.എന്നിട്ടും എന്തെ ഇങ്ങനെ ഉള്ള മനുഷ്യർ അറിയപെട്ടുന്നില്ല ?കാരണം മറ്റൊന്നുമല്ല, ഒരു പുല്കൊടിയെ പോലും വളർത്തുവാനും തളർത്തുവാനും നമ്മുടെ സമൂഹത്തിനു കഴിയും. കുടുംബജീവിതത്തിന്റെ ഒരു ഭാഗം കലക്കുവേണ്ടി മാറ്റിവച്ച കരുണാകരനെ ഭാര്യയും കുട്ടികളും ഉപേക്ഷിച്ചു.സമൂഹം ഒറ്റപ്പെടുത്തി, പലരും കളിയാക്കി ,അധിക്ഷേപിച്ചു.എന്നിട്ടും ഇക്കാലമത്രെയും കലയെ കൈ വിടാതെ നിധി പോലെ തന്റെ കഴിവിനെ കാത്തുസൂക്ഷിക്കുകയാണ് കരുണാകരൻ.
                       

 തന്റെ ചിത്രങ്ങൾ പ്രദർശിപ്പിക്കാൻ ഒരു വേദി  കിട്ടാതിരുന്നത് ഏറെ  വിഷമമാണ് അദ്ദേഹത്തിന് എന്നാൽ പരാതിയും പരിഭവവും ഇല്ല  എന്നതാണ് സത്യം.ജനിച്ച നാട്ടിൽ കലയെയോ തന്റെ കഴിവിനെയോ മനസിലാക്കി വളർത്താൻ ആരും ഇല്ല എന്ന് അദ്ദേഹം തന്നെ  പറയുന്നു.”വേറെ തൊഴിലൊന്നുമില്ലേ” എന്ന കുത്തു വാക്കുകൾ ചോദിക്കാൻ പലരും.ഇത് എക്കാലത്തെയും നമ്മുടെ സമൂഹത്തിന്റെ ചാപല്യമാണ്.കഴിവിനെ തിരിച്ചറിയാൻ കഴിയാത്ത കഴിവുകേട്.അരുണാകരനെപോലെയുള്ള  ഒത്തിരി മനുഷ്യർ നമുക്ക് ചുറ്റുമുണ്ട്.എന്നാൽ വിധി ഇവരെപോലുള്ളവർക്കു മുന്നിൽ പിന്തിരിയുമ്പോൾ നഷ്ടമാകുന്നത് ജന്മസിദ്ധമായ കഴിവും വാസനയുമുള്ള കലാകാരന്മാരെയാണ്.

No comments:

Post a Comment