രാജീവ് രവി സംവിധാനം ചെയ്ത മലയാള സിനിമയാണ് കമ്മട്ടിപ്പാടം . പ്രേംകുമാർ മോഹനാണ് ചിത്രത്തിന്റെ നിർമാതാവ് .ദുൽഖർ സൽമാൻ,വിനായകൻ,മണികണ്ഠൻ അച്ചാരി ,തുടങ്ങിയവരാണ് കമ്മട്ടിപ്പാടത്തിൽ അഭിനയിച്ചിരിക്കുന്നത്. ഒരു ഗ്രാമത്തിന്റെ പച്ഛാത്തലത്തിൽ ചിത്രീകരിച്ചിരിക്കുന്ന കമ്മട്ടിപ്പാടം വളരെ ജന ശ്രെധ നേടിയ സിനിമകൂടിയാണ് .ചിത്രത്തത്തിലെ ഓരോ ഷോട്ടുകളും വളരെ വ്യത്യസ്തമായി ചിത്രീകരിച്ചിട്ടുണ്ട്
.എന്നിരുന്നാൽകൂടിയുംചിത്രത്തിന്റെ കഥഗെതി തന്നെയാണ് മറ്റുള്ളവയിൽ വ്യത്യസ്തം ആക്കിയിരിക്കുന്നത് .
കമ്മട്ടിപ്പാടം ഒരു ഗ്രാമം ആണ് .സാധാരണ ദളിതരുടെയും മറ്റും ഗ്രാമം.
ചിത്രത്തിന്റെ കഥ നീളുന്നത് നായകൻറെ ഓർമ്മകളിലൂടെയാണ് .ഒരു പ്രേത്യേക സാഹചര്യത്തിൽ ശാരീരികമായ മുറിവുകളുടെ നാട്ടിൽ തിരിച്ചു വരുന്ന നായകന്റെ ഓർമകളാണ് തുടക്കം .ഹിംസയിലൂടെയും ചതിയുടെയും ഒരു ഗ്രാമം നഗരമായി മാറിയ കഥയാണ് കമ്മട്ടിപ്പാടത്തിലേതു .കമ്മട്ടിപാഠം എന്ന ഗ്രാമത്തിലേക്ക് കൃഷ്ണൻ സ്വന്തം നാട്ടിൽ നിന്നും കുടുംബത്തോടൊപ്പം പുതിയ വീട്ടിലേക്കു താമസിക്കാൻ എത്തുന്നു .അവിടെവച്ചു തന്റെ അതെ പ്രായത്തിലുള്ള ഗെയിംഗ് എന്ന കൂട്ടുകാരനെ പരിചയ പെടുന്നു .ഗെന്ഗ ഒരു ദെലിതനാണ് . ഗെഗയുടെയും കൃഷ്ണന്റെയും കൂട്ടുകെറ്റിലൂടെയാണ് കഥ നീളുന്നത് .ഇവർ ഇവരുടെ സൗഹൃദവും .അങ്ങനെ ഗെഗ യുടെ മുറപ്പെണ്ണുമായുള്ള കൃഷ്ണന്റെ പ്രണയവും കഥയിൽ പറയുന്നുണ്ട് .എന്നാൽ ഗെന്ഗക്കും അവളെ ഇഷ്ടമാണെന്നറിഞ്ഞു കൃഷ്ണൻ പിന്മാറുന്നു .അങ്ങനെ നാളുകൾ കഴിയുമ്പോൾ കൃഷ്ണന് മുംബയിൽ ജോലികിട്ടി കൃഷ്ണൻ അവിടേക്കു പോകുന്നു.അങ്ങനെ കൃഷ്ണൻ മുംബയിൽ സ്വകാര്യ സുരക്ഷാ ഉദ്യോഗസ്ഥനായി ജോലിചെയ്യുന്നു.ഒരുദിവസം തന്റെ ഉറ്റ സുഹൃത്തായ ഗെന്ഗയുടെ നിസ്സഹായാവസ്ഥയിലില്ല ഫോൺ കാൾവരുന്നു . ആ കാൾ ഉം അയാളുടെ തിരോധാനവും ആണ് കൃഷ്ണനെ നീണ്ട ഇടവേളക്കുശേഷം വീണ്ടും കൊച്ചിയിലെത്തിക്കുന്നതു .ഭൂമിയിലെ യെധാർത അവകാശികളെ പുറന്തള്ളി എങ്ങനെയാണ് ഒരു പുതിയ നഗരം ഉണ്ടായതെന്നു അയാൾ ഓർമ്മിക്കുന്നു .ദളിതരും തെഴിലാളികളുമടക്കമുള്ള മനുഷ്യരെ വികസനത്തിന്റെ പേരിലുള്ള വ്യാജ നിർമ്മിതികൾ എങ്ങനെയാണ് പുറം തള്ളുന്നതെന്നും, അതിന്റെ പേരിലുള്ള അക്രമങ്ങൾ എങ്ങനെയാണ് രൂപപ്പെടുന്നതെന്നും കാണിച്ചുതരുന്നുണ്ട് കമ്മട്ടിപ്പാടം .
മനുഷ്യ ജീവിതത്തിലെ പല സാഹചര്യങ്ങളും അതോടൊപ്പം ജാതി മത നിരപരമായ ചൂഷണവും. അത്തരക്കാരുടെ അവകാശ അധികാരങ്ങളിലേക്കുള്ള മുതലാളിമാരുടെ കടന്നുകയറ്റവും വളരെ വ്യെക്തമായി കമ്മട്ടിപ്പാടം എന്ന ചിത്രത്തിലൂടെ ഡയറക്ടർ രാജീവ് രവിസമൂഹത്തിനു കാർണിച്ചുതരുന്നു .പച്ചയായ ജീവിതം കമ്മട്ടിപ്പാടം തുറന്നുകാട്ടുന്നു..പ്രേംകുമാർ മോഹൻ നിർമ്മാണം നിർവഹിച്ചിരിക്കുന്ന ഈ ചിത്രത്തിന്റെ എഡിറ്റിംഗ് നിർവഹിച്ചിരിക്കുന്നത് ബി .അജിത്താണ് .ഇതിന്റ സ്ക്രീൻപ്ലേയ് പി . ബാലചന്ദ്രനനാണ് ..കമ്മട്ടിപ്പാടത്തിലെ പാട്ടുകളീണം ഇട്ടിരിക്കുന്നതും പാടിയതും ജോൺ പി വർക്കിയാണ് .
No comments:
Post a Comment