തിരുവനന്തപുരം നഗരത്തിൽ നിന്ന് ദേശീയപാതയിലൂടെ സഞ്ചരിക്കുമ്പോൾ ആദ്യത്തെ പ്രധാനപ്പെട്ട കവലയാണ് ശ്രീകാര്യം.അതുവഴി തിരിഞ്ഞു ശ്രീനാരായണ ഗുരു വിന്റെ ജന്മസ്ഥലമായ ചെമ്പഴന്തി മടവൂർ പാറയിൽ എത്താം. പ്രശാന്ത സുന്ദരമായ ഒരു കൊച്ചു 1ഗ്രാമത്തെ സംരക്ഷിക്കാനെന്നവണ്ണം ആകാശ നീലിമയെ തൊട്ടുരുമ്മി തലയെടുപ്പോടെ നിൽക്കുകയാണ് മടവൂർപ്പാറ. റോഡരികിൽ നിന്ന് നോക്കിയാൽ തന്നെ പാറയുടെ നടു മധ്യത്തായി ഗുഹ ക്ഷേത്ര കവാടവും തെളിഞ്ഞു കാണാൻ സാധിക്കും.
ഈ കൂറ്റൻ കരിമ്പാറക്കൂട്ടം പ്രകൃതി കനിഞ്ഞു നൽകിയ വരദാനമാണ് എന്ന് തന്നെ കരുതാം സാധാരണയായി കരിമ്പാറകൾ ഭീകര രൂപിയായ രാക്ഷസന്റെ രൂപത്തെയാണ് ഓർമിപ്പിക്കുന്നത്.പക്ഷെ മടവൂർപ്പാറയിൽ അതൊരു ഭാതി ജനിപ്പിക്കുന്ന കരിമ്പാറയില്ല മറിച്ച പകലിലും നിലാവിലും ഇവിടം ഗംഗാ പ്രവാഹത്തിന്റെ ഉറവിടമായി പ്രശാന്തി പരത്തുകയാണ് എന്ന് മടവൂർ പാറയിൽ എത്തുന്നവർക്ക് മനസിലാക്കാൻ സാധിക്കും.എ . ഡി 17 ആം നൂറ്റാണ്ടിലാണ് മടവൂർപ്പാറ ശിവക്ഷേത്രം നിർമ്മിക്കപ്പെട്ടത്.ഗുഹാക്ഷത്രത്തിന്റെ അരികിലെത്താൻ നൂറോളം പടികൾ കയറണം. ഇന്ന് പല മാറ്റങ്ങൾക്കും വിധേയമാണ് ഇവിടം.പല പ്രാചീന ലിപികളെയും ശില്പങ്ങളെയും കുറിച്ച് പഠിക്കാൻ പുരാവസ്തു ഗവേഷകർ ഇവിടെ എത്താറുണ്ട്.പടിക്കെട്ടുകൾ കയറുമ്പോൾ ഉണ്ടാകുന്ന ക്ഷീണം ഒരല്പ നേരത്തേക്ക് കാണും. പടവുകൾ അവസാനിക്കുന്നത് ക്ഷേത്രത്തിനു മുന്നിലാണ്.ഇളം കാറ്റും സ്വര്യമായ പശ്ചാത്തലവും ദൂരകാഴ്ചകളും എല്ലാ ക്ഷീണത്തെയും അകറ്റുന്നതാണ്.ഗുഹാ ക്ഷേത്രത്തിനു മൂന്നു മുറികൾ ഉണ്ട്.ശ്രീ കോവിലും മുഖമണ്ഡപവും ഉൾപ്പെടെ ലളിതമാണ് ഇവിടം. ഇവിടെ ക്ഷേത്രത്തിനുള്ളിലായി ശിവലിംഗം കൊത്തിവച്ചിട്ടുണ്ട് .വിശ്വാസികൾക്ക് ശിവ ചൈതന്യത്തിന്റെ സാമീപ്യം കൊണ്ട് സായൂജ്യമടയുവാൻ ശിവലിംഗം തീർത്തിരിക്കുന്നു.പാറയുടെ ഒത്ത ചെരുവിൽ ക്ഷേത്രത്തിന്റെ വലതു ഭാഗത്തായി രണ്ടു ഉരുളൻ പാറക്കല്ലുകൾ ഉണ്ട് വലുതും ചെറുതുമായ രണ്ടു പറ കല്ലുകയുടെയും നിൽപ്പ് ഏതു നിമിഷവും താഴെ വീഴാം എന്ന നിലയിലാണ്.ഐതീഹ്യമെന്നോ തലമുറകൾ കൈമാറി വന്ന ചരിത്രമാണ് ഈ പാറകൾക്ക്.ഇവയെ അനിയത്തി ജ്യേഷ്ടത്തി പാറകൾ എന്നാണ് അറിയപ്പെടുന്നതും.ഇതും മടവൂർ പാറയിലെ പ്രധാന സവിശേഷതയാണ്.
പണ്ട് സർക്കാർ പോലും തിരിഞ്ഞു നോക്കാത്ത ഇടമായിരുന്നു മടവൂർ പാറ എന്നാൽ മാറി വന്ന ഭരണാധികാരികൾ ചില മാറ്റങ്ങൾ വരുത്തിയിട്ടുണ്ട് ഇവിടെ.പണ്ട് പാറയുടെ മുകളിലേക്ക് കയറാൻ യാതൊരു മാർഗവും ഇല്ലായിരുന്നു .ടൂറിസം മേഖല വളർന്നതിനോടൊപ്പം വലിയ തോതിൽ അല്ലെങ്കിലും ചെറിയ മാറ്റങ്ങൾ ഇവിടെയും എത്തിയിട്ടുണ്ട്.പാറയുടെ മുകളിൽ കയറാൻ ഇന്ന് മുളം പാലങ്ങളും അവിടെ നിന്ന് എത്തിയാൽ വിശ്രമിക്കാൻ സ്ഥലവും ഒരുക്കിയിട്ടുണ്ട്. ഒപ്പം കുട്ടികൾക്കായി പാർക്കും നിർമിച്ചിട്ടുണ്ട്.എന്നാൽ ടൂറിസത്തിന്റെ വലിയൊരു വാതിൽ ഇന്നും തുറന്നിട്ടില്ല ഇവിടെ ഒരു പക്ഷെ അത്തരം സംവിധാനങ്ങൾ കൊണ്ടുവന്നാൽ സഞ്ചാരികളുടെ പ്രധാന വിനോദ കേന്ദ്രവും മടവൂർ പറയാകും .
No comments:
Post a Comment