നമസ്കാരം, ആദ്യം തന്നെ എല്ലാവർക്കും നല്ലൊരു ഓണാശംസകൾ നേരുന്നു. ഇന്നലെ ഓണക്കോടി എടുക്കാൻ ഞാനും കടകളിൽ പോയിരുന്നു. ഒത്തിരി കടകളിൽ കയറിയിങ്ങി.ഒരു സാരി വാങ്ങാനാ പോയതാ. അവിടെ നിന്നെക്കെ ഓരോ വസ്ത്രവും മാറി മാറി നോക്കുമ്പോഴും എന്റെ മനസ്സിൽ അസൂയ നിറഞ്ഞിരുന്നു.അത് അവിടുത്തെ വില കൂടിയവസ്ത്രങ്ങൾ കണ്ടിട്ടായിരുന്നില്ല .മറിച്ച് ഞാൻ കയറിയ ഒരോ വസ്ത്രശാലയിലെയും ഗേൾസിനെ കണ്ടിട്ടും.എത്ര കഷ്ടപാടിലും വരുന്ന ഓരോ ആവശ്യക്കാർക്കുഠ മുന്നിൽ ചിരിച്ച മുഖാത്തിൽ നിക്കുന്ന ആ ഒരു വിഭാഗക്കാരെ കണ്ടിട്ടുമായിരുന്നു. അങ്ങനെ പരതി സാരി നോക്കി നടന്നപ്പോൾ ഒരു ചില്ലു വാതിലുള്ള ക്യാമ്പിൻ കാണാൻ ഇടയായി. അവിടെ സൂപ്പർവൈസർ എന്ന് ഒരു ബോർഡും എഴുതി തൂക്കിയിരുന്നു . അതിനകത്ത് നല്ല ഡ്രൈസ്സൊക്കെ ഇട്ട കട്ടി മീശയുള മനുഷ്യൻ അതിലൊരു സെയിൽസ് ഗേളി നോട് പൊട്ടിതെറിക്കുന്ന ന് കണ്ടു.
ഉള്ളിൽ ചെറിയ സന്തോഷം തോന്നി. നേരത്തെ പറഞ്ഞ ആ അസൂയയുടെ ബാക്കി പത്രമായിരുന്നു ആ സന്തോഷം. പക്ഷെ ക്യാമ്പിൻ വിട്ട് പുറത്തിറങ്ങിയ ആ സുന്ദരിയായ കുട്ടിയുടെ കരിമഷി എഴുതിയ കണ്ണുകൾ തനഞ്ഞു കലങ്ങിയിരുന്നു.. അതു കണ്ടപ്പോൾ എന്നിലെ ഫെമിനിസ്റ്റ് ഉണർന്നു. അവളുടെ കണ്ണീരിന്റെ കാരണം അറിയാൻ തോന്നി ഓണകോടി എടുക്കണമല്ലോ എന്നാലോചി ച്ചപ്പോൾ അത് തോന്നിയില്ല.
പക്ഷേ എന്നെ അത്ഭുതപ്പെടുത്തിയത് മറ്റൊന്നായിരുന്നു. അത്രയും കരഞ്ഞ കുട്ടി പെട്ടെന്ന് തന്നെ ചുണ്ടിൽ ഒരു പുഞ്ചിരി തൂകി എന്നോട് ചോദിച്ചു. മാഡം, എന്താണ് വേണ്ടത് ? ഞാൻ ഇന്നേ വരെ കണ്ട സിനിമകളിലോ നായകൻമാരിലോ ഇത്രയും സമയോചിതമായ അഭിനയം കണ്ടിട്ടില്ല. എന്നോട് ചിരിച്ചു സംസാരിക്കുന്നതിനിടയിലും ആ കണ്ണുകൾ നിറയുന്നത് കണ്ടു. എന്തായാലും ആ കാരണം അറിയണം എന്നു തന്നെ കരുതി ആ കുട്ടിയോട് ചോദിച്ചു. എന്തോ അത്ഭുത ജീവിയെ കാണുന്നതു പോലെ ആ കുട്ടി എന്നെ നോക്കുന്നത് കണ്ട് ഞാൻ ആകെ ഒന്നു പരുങ്ങി. പിന്നെ ആ കുട്ടിയുടെ ചിരി മായുന്നതും കണ്ട് ഞാൻ ആകെ ഒന്ന് പരുങ്ങി. ചോദിച്ചത് തെറ്റായി പോയെങ്കിൽ ക്ഷമിക്കണം എന്നു പറയുന്ന തിനു മുൻപേ ആ കുട്ടി മറുപടി പറഞ്ഞു തുടങ്ങി, ജീവിതത്തിൽ ആദ്യമായിട്ടാ ഒരാൾ എന്നോട് എന്റെ അവസ്ഥയെ പറ്റി ചോദിക്കുന്നത് ഞങ്ങളുടെ വിഷമങ്ങൾ ആരോടും പറയില്ല മാഡം അങ്ങനെ പറയാനും അനുവാദമില്ല സാരിയുടെ നിറവും ഗുണവും അല്ലാതെ മറ്റൊന്നും പറയാൻ പാടില്ല ഇവിടെ, പുറത്തെ ചൂടിൽ നിന്നും അകത്തെ a C തണുപ്പിൽ കയറുമ്പോൾ മുതൽ സ്വകാര്യ ജീവിതത്തിന് സ്ഥാനമില്ല അവയെല്ലാം പുറത്തു തന്നെ ഉപേക്ഷിക്കേണ്ടി വരും. എന്നാലും ഞങ്ങളും മനുഷ്യരാണ്. ചിലപ്പോഴൊക്കെ അറിയാതെ സങ്കടങ്ങൾ പുറത്തുവരും. സാമ്പത്തികമായി സ്ഥിരതയുള്ള കുടുംബമായിരുന്നു എന്റേത്. പക്ഷേ അച്ഛൻ മരിച്ചതോടെ എല്ലാം തകിടം മറിഞ്ഞു. ഇവിടുന്ന് കിട്ടുന്ന തുച്ഛമായ ശമ്പളം കൊണ്ട് വേണം വീട് നോക്കാൻ. കളഞ്ഞിട്ട് പോകാൻ തോന്നാറുണ്ട്. പക്ഷേ പറ്റില്ലല്ലോ. ഈ ചിരിയുടെ പച്ചയിലാണ് തന്നെ

പല തരത്തിലുള്ള ആളുകളാണ് വരുന്നത്. അതിൽ ചിലരുണ്ടാകും. സാധനം വാങ്ങുന്നതിനിടയിലും സുഖം കണ്ടെത്താൻ വരുന്നവർ. കണ്ണുകൾ കൊണ്ടല്ല പരാക്രമങ്ങൾ തന്നെയാണ് സഹിക്കാൻ കഴിയാത്തത്.ഇതിനൊക്കെ പ്രതികരിച്ചാൽ ജോലി പോകും. ജീവിക്കാൻ വേറെ വഴിയൊന്നുമില്ലല്ലോ മാഡം. ഇത്രയും പറഞ്ഞ് ആ കുട്ടി നിറുത്തി.
ഇവർക്കു മുന്നിൽ ഞാൻ വളരെ ചെറുതായി നിന്നു പോയി. വസ്ത്രങ്ങൾക്ക് നിറം മങ്ങുന്ന പോലെ അവിടെയുള്ള സെയിൽസ് ഗേൾസിനെ നോക്കുമ്പോൾ ഒരു വലിയ പാഠപുസ്തകം തുറന്ന് വച്ചിരിക്കുന്ന പോലെ അവരിൽ ഒരു വെളിച്ചം ഞാൻ കണ്ടു. ഇഷ്ട്ടപ്പെ ട്ട നിറത്തിലും ഡിസൈനിലോ ഉളള വസ്ത്രങ്ങൾ കിട്ടിയില്ലെങ്കിൽ നമ്മളിൽ പലരും ഇതുപോലുള്റുണ്ട്. പക്ഷേ അപ്പോഴും ഇവരും മനുഷ്യരാണ് എന്ന പരിഗണന നാം മറന്നു പോകുന്നു. ആ കുട്ടിക്ക് ഉണ്ടായ അനുഭവം ഇനി ആർക്കും ഉണ്ടാകാതിരിക്കൻ പ്രതികരിക്കണമെന്നുണ്ട്. പക്ഷെ വാദി പ്രതിയാകുo എന്ന ഉറപ്പുണ്ടതിനാൽ പലരെയും പോലെ ഞാനും മ3നം പലിച്ചു. സാധനം വാങ്ങി ഇറങ്ങാൻ നേരം പ്രതികരിക്കാൻ കഴിയാതെ പോയ എന്റെ ഗെതികേടിനെ ശപിച്ചുകൊണ്ട് ഞാൻ ഓർത്തു ഇവരൊക്കെ തന്നെയല്ലേ നമ്മുടെ നാട്ടിലെ ആട് ജീവിതങ്ങൾ................
No comments:
Post a Comment