Saturday, 2 September 2017

മലമുഴക്കി വേഴാമ്പല്‍

              
വേഴാമ്പല്‍ ഒരു പ്രതീകമാണ്.മനുഷ്യ  കുടുംബ   പാരമ്പര്യത്തിന്റെ പ്രേതീകം  . അത് വെറുമൊരു പക്ഷിയല്ല .കാത്തിരിപ്പിന്റെയും ,വിഹാരതിന്റെയും ,എകാതതയുടെയും പ്രതീകം .മഴപെയ്യുമ്പോള്‍ മാത്രം വെള്ളം കുടിക്കുന്ന ,മഴമുകിലിനെ പ്രേണയിച്ച പക്ഷി .”വേഴാമ്പല്‍ കേഴും വേനല്‍ കുടീരം നീ “ എന്ന ചലച്ചിത്രഗാനം പോലും അതിനെ കുറിക്കുന്നില്ലേ.... . പ്രണയത്തിനും കാതിരുപ്പിനും കാമുകന്റെയും കവിയുടെയും അലങ്ങാര ഭാഴയില്‍ എന്നും വേഴാമ്പലും നിരഞ്ഞുനില്‍ക്കുന്നു .ജെന്തുക്കളും സസ്യങ്ങളും അങ്ങനെ പല ജീവജാലങ്ങളും മനുഷ്യ സഗല്പ്പത്തില്‍ പലതിന്റെയും പ്രതീകങ്ങളായി കടന്നുവരാറുണ്ട് .
എന്നാല്‍ ഇതൊന്നിനെയും പ്രേതീകങ്ങലാക്കുംബോള്‍ അവയുടെ അര്‍ത്ഥവും ആശയവും വ്യക്തമായി മനസ്സിലാക്കേണ്ടതുണ്ട് .ആ ജീവജാതിയുടെ പ്രേതെയ്കതകൂടി അറിയേണ്ടതായുണ്ട് .വേഴാമ്പല്‍ ,മയില്‍ ഇവയെല്ലാം കവിതയിലും പഴംചൊല്ലിലും നിരന്തരം ആവര്തിക്കപെടുന്നു.

വേഴാമ്പല്‍  ഒരു കാവ്യബിംബമായും മലയാലഭാഴയുടെ പ്രേയോഗവിശേശങ്ങളില്‍ കാണുന്നുണ്ട് .തവിട്ടുകലര്‍ന്ന നിറമുള്ള നീളന്‍  കൊക്കുള്ള വേഴാമ്പല്‍ വെള്ളം കുടിക്കുന്ന രീതികൊണ്ടാണ് മറ്റു പക്ഷികളില്‍ നിന്നും വെത്യസ്തനാകുന്നത് .മഴ പെയ്യുമ്പോള്‍ വലിപ്പമുള്ള കൊക്ക് തുറന്നുപിടിച്ചു മഴവെള്ളം നേരിട്ട് കുടിക്കുന്നു .ഈ ഭൂപ്രകൃതിയില്‍ ഇങ്ങനൊരു കഴിവ് വളരെ അപൂര്‍വമാണ് .പക്ഷെ വരള്‍ച്ച കാലങ്ങളില്‍ ഇവ ദുരിതക്കയത്തിലാണ് . വെള്ളമില്ലഞ്ഞിട്ടല്ല .ഉണ്ടായിട്ടും കുടിക്കുവാന്‍ പറ്റാത്ത ദയനീയവസ്ഥ . മഴക്കുവേണ്ടി പ്രതീക്ഷയോടെ കാത്തിരിക്കുന്ന വേഴാമ്പലിന്റെ ചിത്രം അത്ടധികം കരളലിയിക്കുന്ന ചിത്രമാണ്‌.ഈ കാത്തിരിപ്പിനെയാണ് കവികള്‍ തന്റെ പ്രാണസഖിക്കുവേണ്ടി യുള്ള കാത്തിരിപ്പ്,വിരഹം എന്നീ അവസ്ഥകളുടെ നിജസ്ഥിധി പ്രകടിപ്പിക്കാന്‍ വേഴാമ്പലിനെ പ്രതീകമാക്കാറുണ്ട്.

കാത്തിരിപ്പിന്റെ പ്രതീകമായ വേഴാമ്പലിനെ കേരളത്തിന്റെ സംസ്ഥാന പക്ഷി ആക്കാനുള്ള കാരണം ഒരുപക്ഷെ മലയാളികളുടെ സ്വഭാവ സവിശേഷതയെ ചൂണ്ടി കാണിക്കുന്നതാണ്. അതായത് കാത്തിരിപ്പ് വിദേശത്തുനിന്നുള്ള പണം,മദ്യം, മെഡിക്കല്‍ സീറ്റ്‌, ആള്‍ദൈവങ്ങള്‍ തുടങ്ങിയവ . അങ്ങനെ ഉത്തമ കുടുംബത്തിന്റെ പ്രതീകമായ വേഴാമ്പലിനെ കാലത്തിനു അനുസരിച്ചുള്ള മാറ്റങ്ങള്‍ക്കു വിധേയമാക്കാന്‍ മലയാളികളും ശ്രമിച്ചിട്ടുണ്ട്.

No comments:

Post a Comment