Monday, 30 January 2017

"YATHRA"

                             

സായാഹ്നങ്ങൾ പലപ്പോഴും  ചിരകാല സ്മരണകളാകാറുണ്ട് .
ചിലതു നമ്മുടെ മനസ്സിൽ മായാതെ പ്രിയമുള്ളതായി മിന്നിനിൽക്കും.ശരിയാണ് ആ സായംകാലം എന്നെയും ത്രസിപ്പിച്ചിരുന്നു .അന്ന് സൂര്യകിരണങ്ങൾ മറയുന്ന വേളയിൽ ഞാൻ മധുരയിലേക്കുപുറപ്പെടാൻ തയ്യാറെടുക്കുകയായിരുന്നു .ആദ്യമായി ഒരു തീവണ്ടി യാത്ര .ഞാൻ എന്റെ ജീവിതത്തിൽ അത്രമേൽ ആഗ്രഹിച്ച യാത്ര .സന്തോഷവും അതിലേറെ ഉള്ളിൽ ഭയവും മുളപൊട്ടിയ നിമിഷങ്ങൾ . ഒരിടത്തുനിന്നും മറ്റൊരിടത്തേയ്ക്കു കുതിച്ചുപായുന്ന തീവണ്ടിയും  അതിനെ കരുത്തോടെ  താങ്ങുന്ന  പാളവും.

ആരോപറഞ്ഞതിന്റെ  മനസ്സിലേക്കോടിയെത്തി  " പുറത്തുനിന്നു കാണുന്ന ഭീതിയും ശബ്ദവും തീവണ്ടിക്കകത്തു അനുഭവപ്പെടില്ല  " എന്ന് . പലകുറി ഞാൻ മോഹിച്ചിരുന്നു അത്തരമൊരു യാത്ര . ഏറെ  ദിനരാത്രങ്ങൾ  താണ്ടി  ആ നിമിഷങ്ങൾ എന്നിലേക്കെത്തി . ഞാൻ അനുഭവിക്കാത്ത നിമിഷങ്ങൾക്ക് ആ സായാഹ്നവും സാക്ഷിയായി .വൈകിട്ട് ആറു മണിക്ക് റെയിൽവേസ്റ്റേഷൻ ൽ  എത്തിയപ്പോഴും ഭയവും ആകാംഷയും ഉള്ളിൽ നിറഞ്ഞിരുന്നു .ഓരോ  പാലത്തിലൂടെയും  തീവണ്ടികൾ  ഇരമ്പുന്നു , അവ  അതിന്റേതായ സ്ടലങ്ങളിലേക്കു പായുന്നു . എനിക്കും തീവണ്ടിയെത്തി  എന്റെ കുഞ്ഞനുജൻ ഒപ്പമുണ്ട്  .തീവണ്ടിയിൽ കയറാൻ ഓടുന്ന അവന്റെ വിരൽ തുമ്പിൽ മുറുകെ പിടിച്ചിരുന്നു അവന്റെ അച്ഛൻ . അവൻ ഓടി പാഞ്ഞു  ജനൽകമ്പികൾക്കരികിൽ  ഇരിന്നു .കാഴ്ചകൾ ഇഷ്ടപ്പെടാത്ത മനുഷ്യർ  വിരളം. ഞാൻ അവന്റെ  അരികിലിരുന്നു .   യാത്ര  നീണ്ടു തുടങ്ങി . 

ജനല്പാളികളിലൂടെ  ഞാൻ  പ്രകൃതി സൗന്ദര്യം ആസ്വദിക്കുകയായിരുന്നു . നീളുന്ന  യാത്രയിലും പ്രകൃതി  സുന്ദരിയായിരുന്നു .  കാഴ്ചകൾ അധികമാകുംമുന്നേ സൂര്യൻ  തന്റെ  കിരണങ്ങൾ എന്നിൽ നിന്നും ഒളിപ്പിച്ചു . എന്ത് കാഴ്ചകളെ  അത് അന്ധകാരത്തിലേകാഴ്ത്തിയിറക്കി  . അന്നത്തെ  ഇരുട്ടിനും  സൗന്ദര്യം കുറവായിരുന്നില്ല .ഒരു തീവണ്ടിയിലെ എന്റെ ആദ്യ യാത്ര .പുറത്തു പ്രകൃതി തൻ മനോഹാരിത ഇരുളടഞ്ഞു  കിടക്കുന്നു . ഇരുട്ടിന്റെ അന്ധകാരത്തിൽ  ഞാൻ ആണ്ടുവീണു . അറിയാതെ ഞാൻ മയക്കമായി . മിഴികൾ തുറക്കുബോൾ  പ്രഭാത കിരണങ്ങൾ  ഭൂമിയെ  തൊട്ടിരുന്നു .മധുരയിലെ റെയിവെ സ്റ്റേഷനിൽ  തീവണ്ടി മെല്ലെ നിന്നു  . പ്രിയപ്പെട്ട എന്തിനെയോ നഷ്ടമാകുന്നു എന്ന വിങ്ങൽ എന്റെയുള്ളിന്റെയുള്ളിൽ ആ തീവണ്ടിയിൽ നിന്നും ഇറങ്ങിയപ്പോൾ മനസ്സിനെ അലട്ടിക്കൊണ്ടേയിരുന്നു ....

No comments:

Post a Comment