Saturday, 28 January 2017

FILM REVIEW - ARRIVAL OF CONRADO SIERRA - RENY PEREYRA






ദി അറിവൽ  ഓഫ് കോൺറാഡോ സിയറ  ഒരു സ്പാനിഷ് ചിത്രമാണ്. മെക്സിക്കോയിൽ ചിത്രീകരണം പൂർത്തീകരിച്ച  ഈ ചിത്രത്തിന്റെ സംവിധായകൻ റെനി പെരേയ്‌റ   നിർമാതാവ് അന്റോനോയോ ഹെർണാഡെസ്യുമാണ് .ചിത്രത്തിന്റെ എഡിറ്റിംഗ്  ഭാഗം  പൂർത്തീകരിച്ചിരിക്കുന്നതു  റോസിയോ സാമ്പ്രാനോയാണ് . മനോഹരമായി ചിത്രീകരണം പൂർത്തീകരിച്ചിരിക്കുന്ന ഈ  പ്രേണയം,   സാമൂഹികപ്രതിബദ്ധതകൾ ,സാഹോദര്യം ഇവ  നിഴലിക്കുന്നു . ചുരുക്കം    സമയത്തിനുള്ളിൽ  ഒരു സ്വത്വത്തെ  നഷ്ടപ്പെടുത്താതെ  ആസ്വാദകരുടെ മനസ്സിൽ  എത്തിക്കാൻ കഴ്ഞ്ഞു എന്നതാണ് ഈ ചിത്രത്തിൻറെ  വിജയം .

അതിമനോഹരമായി ചിത്രീകരണം പൂർത്തിയാക്കിയ ഈ സ്പാനിഷ് ചലചിത്രത്തിന്റെ പേര്   തന്നെ  നായകന്റേതാണ് .
നാല്പതുകളുടെ പശ്ചാത്തലത്തിൽ മെക്സിക്കോയിലെ ഒരു അമ്മയുടെയും മകളുടെയും ജീവിതമാണ് ദി അറയവൽ ഓഫ് കോൺറാഡോ പറയുന്നത് . ഡോണ ജോസെഫിന എന്ന വിധവയും അവരുടെ അവിവാഹിതരായ 5  പെണ്മക്കളുമാണ് പ്രധാന കഥാപാത്രങ്ങൾ .കഥ പറയുന്നത് ഈ  സാഹചര്യങ്ങളാണ് .ചിത്രത്തിൽ ഇളയവളായ നിഫയെ വിവാഹം ചെയ്യാൻ വരുന്നയാളെ പ്രതീക്ഷിച്ചിരിക്കുന്നിടത്താണ് കഥ തുടങ്ങുന്നത്. വിവാഹത്തിന് ഒരുങ്ങി നിൽക്കുന്ന നീഫയും അവളുടെ അമ്മയെയും സഹോദരങ്ങളെയുമാണ് ഒരുക്കങ്ങൾ പൂർത്തീകരിച്ച വിവാഹ സദസുമാണ് ചിത്രത്തിന്റെ ആദ്യഭാഗം . സിയോറ എന്ന ഉർജ്ജസ്വലനായ യുവാവ് 5  പേരുടെയും മനം കവരുന്നു . നീഫയുമായുള്ള വിവാഹം തീരുമാനിക്കപെടുന്നതൊടെ ആഘോഷങ്ങൾക്ക് തുടക്കമാവുന്നുണ്ടെങ്കിലും അത് അധികം നീണ്ടു നിൽക്കുന്നില്ല ഒരു പ്രത്യേക സാഹചര്യത്തിൽ നീഫയുടെ 'അമ്മ ഡോണ വിവാഹത്തിൽ നിന്നും പിന്മാറുന്നു .
കോൺറാഡോ സിയോറ ഒരു കറുപ്പ് വർഗക്കാരനാണെന്നു അറിയുന്നതോടു കൂടിയാണ് ഡോണ ജോസെഫിന വിവാഹത്തിൽ നിന്നും പിന്മാറുന്നത് .നീഫയുടെ വരനെക്കണ്ട് ആ വിവാഹവേദി അതിശയപ്പെടുന്നുണ്ടെങ്കിലും പിന്നീട് ആഘോഷങ്ങൾ ഭംഗിയായിത്തന്നെ നടക്കുന്നു .എന്നാൽ ഡോണയുടെ പിന്മാറ്റ മനോഭാവം സാഹചര്യങ്ങൾ സംഘർഷ ഭരിതമാക്കുന്നു . എന്നാൽ താൻ സ്നേഹിക്കുന്നത് സൗന്ദര്യത്തെയല്ല, കോൺറാഡോ സിയോറ എന്ന വ്യെക്തിയുടെ മനസ്സിനെയാണ് എന്ന ഉറച്ച നിലപാടിൽ നിന്ന് കൊണ്ട് അമ്മയുടെ തീരുമാനത്തെ  മറികടന്നു തന്റെ സ്നേഹത്തിനും സ്വാതന്ത്രത്തിനും വേണ്ടി നീഫയും പോരാടാൻ ശ്രമിക്കുന്നു . ചിത്രം  അവസാനിക്കുമ്പോൾ താൻ അവസാനിക്കുമ്പോൾ താൻ സ്നേഹിച്ച കോൺറാഡോ സിയോറയുടെ അടുത്തേയ്ക് അയാളോടൊപ്പം ജീവിക്കാൻ യാത്രയാകുന്ന നീഫയെയാണ് ചിത്രീകരിച്ചിരിക്കുന്നത് . 




No comments:

Post a Comment