Tuesday, 31 January 2017

FILM REVIEW - ZOOLOGY - IVAN TWERDOVSKYA

                                             


ഇവാൻ ട്വെർഡോവ്സക്യ സംവിധാനവും സ്ക്രീൻ പ്ലേയും നിർവഹിച്ഛ്  വാട്ടർളിയേ മുക്രിസ്റ്സ്കയ,മില പ്രോസനോവ,ഉള്ളിൻക് സ്വേലിയ എന്നിവർ നിർമാണം ചെയ്ത സിനിമ യാണ് സൂവോളജി.സൂവോളജിയുടെ സിനിമാട്ടോഗ്രഫി നിർവഹിച്ചത് അലക്സാണ്ടർ മിക്കൽഡിസി എന്ന സിനിമാട്ടോഗ്രാഫർ ആണ്.എഡിറ്റിംഗ് പൂർത്തീകരിച്ചത് ഇവന്റിവേർഡോവ്സ്കയും വിൻസെന്റ് ആസ്മാനുമാണ്. നിരവധി ഫിലിം ഫെസ്ടിവലുകളിൽ പ്രദര്ശിപ്പിച്ചിട്ടുള്ള പ്രശസ്തമായ ചിത്രമാണ് സൂവോളജി.

റഷ്യൻ ചിത്രമായ സൂവോളജിയുടെ കഥ മുന്നോട്ട് നീങ്ങുന്നത് നടാഷ എന്ന കേന്ദ്രകഥാപത്രത്തെ മുൻനിർത്തിയാണ്. സ്ഥലത്തെ മൃഗശാലയിലെ ജോലിക്കാരിയാണ് നടാഷ.നടാഷയ്ക്ക് ദൈവവിശ്വാസിയായ 'അമ്മ മാത്രമാണ് കൂട്ട്. 'അമ്മ മധ്യവയസ്കയാണ്. മൃഗശാലയിലെ വിരസമായ ജീവിതത്തിൽ പലപ്പോഴും സഹപ്രവർത്തകരുടെ പരിഹാസങ്ങൾക്കേ അവൾ ഇരയാകാറുണ്ട്.
അവളുടെ സൗന്ദര്യ കുറവിലും മറ്റും പല സാഹചര്യങ്ങളിൽ സഹ പ്രവർത്തകർ അവളെ പരിഹാസത്തോടെ അവഗണിക്കുന്നു.എന്നാൽ അവൾ പരിഹാസങ്ങൾ കേട്ടാലും അത് വകവയ്ക്കാതെ ജീവിക്കുന്നു.നടാഷയ്ക്ക് കൂട്ടുകാരായി അവൾ ജോലി ചെയ്ത സ്ഥലത്തെ മൃഗങ്ങളാണ് കൂട്ട്.മൃഗങ്ങളെ നടാഷ ഒത്തിരി സ്നേഹിക്കുന്നതായി സിനിമയുടെ പല ഘട്ടങ്ങളിലും കാണാൻ സാധിക്കുന്നു.സമൂഹത്തുനിന്നും പല തരത്തിലുള്ള അവഗണനകളും ഏറ്റുവാങ്ങേണ്ടി വരുന്നെങ്കിലും ധൈര്യത്തോടെ തന്നെ നടാഷ മുന്നേറുന്നു.എന്നാൽ കഥയുടെ തുടക്കത്തിൽ തന്നെ നടാഷ വളരെ ദു:ഖിതയാണ്.സിനിമയുടെ പല ഭാഗങ്ങളിലും ആ ദുഃഖ ഭാവം അവളുടെ മുഖത്ത് നിഴലിക്കുന്നു.സമൂഹത്തോടും വീട്ടുകാരോടും സഹപ്രവർത്തകരോടും തുറന്നു പറയാൻ മടിക്കുന്ന എന്തോ ഒന്ന് അവളെ അലട്ടുന്നു.സ്വന്തം അമ്മയോടെയോ പോലും അവൾ അത് തുറന്നു പറയാൻ മടിക്കുന്നു സന്ദർഭങ്ങൾ വ്യക്തമായി ചിത്രീകരിച്ച കാണിച്ചിട്ടുണ്ട്. ജീവിതത്തിൽ ഒറ്റപ്പെടുന്ന അവളെ ഞെട്ടിച്ചുകൊണ്ട് അവളുടെ ശരീരത്തിൽ മൃഗങ്ങൾക്കു സമാനമായി ഒരു "വാൽ "മുളയ്ക്കുന്നു.അവൾ ആരോടും പറയാതെ അതിനെ ഒളിപ്പിച്ചു വയ്ക്കാൻ ശ്രമിക്കുന്നു.എന്നാലൊരു പ്രത്യേക സാഹചര്യത്തിൽ അവൾക്ക് ഒരു ഡോക്ടറിന്റെ സഹായം തേടേണ്ടതായി വരുന്നു.പല ചികിത്സാരീതികളും നോക്കുന്നു.മറ്റാരുമറിയാതെ ആ വാൽ മുറിച്ചുമാറ്റാൻ വേണ്ടി ഡോക്ടറെ സന്ദർശിക്കുകയും അവിടെയുള്ള മറ്റൊരു ഡോക്ടറുമായി പ്രണയത്തിലാവുകയും ചെയ്യുന്നു.എന്നാൽ ഒരു പ്രത്യേക സാഹചര്യത്തിൽ അവൾ മനസിലാക്കുന്നു അയാൾ അവളുടെ ശരീരത്തിൽ മുളച്ച വാളിനെയാണ് സ്നേഹിച്ചത് എന്ന്.ആ തിരിച്ചറിവിൽ മനസ്സ് വേദനിച്ച അവൾ അവിടെ നിന്നും യാത്രയാകുന്നു.തനിക്കു സംഭവിച്ച ശാരീരിക മാറ്റത്തിൽ പതറാതെ പുതിയ സാഹചര്യത്തെ തനിക്കനുകൂലമാക്കിമാറ്റാനുള്ള നടാഷയുടെ ശ്രമങ്ങൾ പലയിടത്തും പതറുന്നു.സിനിമയുടെ അവസാനഭാഗത്തിൽ നടാഷ അവളുടെ ശരീരത്തിൽ മുളച്ച വാൽ മുറിക്കാൻ തയാറെടുക്കുകയാണ് .എന്നാൽ വാൽ മുറിക്കുന്നത് പൂർണമായും പ്രേക്ഷകരെ കാണിക്കുന്നില്ല.വാൽ മുറിക്കുന്ന അവസാന നിമിഷം സിനിമ പൂർത്തീകരിച്ചിരിക്കുന്നു.

പ്രേക്ഷകരുടെ മനസ്സിൽ ആകാംഷയും ആശ്ചര്യവും നിലനിർത്തിക്കൊണ്ടാണ് സൂവോളജി എന്ന സിനിമ ചിത്രീകരണം പൂർത്തീകരിച്ചിരിക്കുന്നത്.കഥയെ അതിന്റെ സത്ത നഷ്ടപ്പെടാതെ വളരെ  രീതിയിൽ ചിത്രീകരണം പൂർത്തിയാക്കിയ ഈ സിനിമയ്ക്ക് ഈ വർഷത്തെ കാര്ലോവ്യ വാരി ഫിലിം ഫെസ്റ്റിവൽ സ്പെഷ്യൽ ജൂറി പുരസ്കാരവും ലഭിച്ചു.

No comments:

Post a Comment