കിസ്മത്തിന്റെ പ്രമേയം കേരളത്തിൽ ഇപ്പോഴും നിലനിൽക്കുന്ന ശക്തമായ ജാതിമതവിവേചനമാണ്.മതത്തിന്റെയും ജാതിയുടെയും മതിലുകൾ തകർത്തു ഒരുമിച്ചു ജീവിക്കാൻ ആഗ്രഹിക്കുന്നവരെ ഈ നാട്ടിലെ പിന്തിരിപ്പൻ മതാധിഷ്ടിത സമൂഹം ഏതൊക്കെ തരത്തിലാണ് ആക്രമിക്കുന്നത് എന്ന് പറയുന്നു .രണ്ടു വ്യത്യസ്ത മതത്തിലുള്ള വ്യക്തികൾ തമ്മിൽ പ്രണയത്തിലാകുന്നു .മനുഷ്യ നിർമ്മിതമായ ജാതിയുടെയും മതത്തിന്റെയും ഭ്രാന്തൻ ചങ്ങല തകർത്തെറിഞ്ഞു അവർ ഒന്നിച്ചു ജീവിക്കാൻ ആഗ്രഹിക്കുന്നു.പലസന്ദര്ഭങ്ങളിലായി പലതരത്തിലുള്ള അവഗണനകളും അവർക്കു ഏറ്റുവാങ്ങേണ്ടതായി വരുന്നു.നിയമപരമായ രീതിയിൽ തങ്ങളുടെ ജീവിതം സുരക്ഷിതമാക്കുവാൻ ശ്രെമിക്കുന്നുടെങ്കിലും അവർ നിയമപാലകരെന്ന കഴുകൻമ്മാർക്കും ജാതിയുടെയും മത വിധ്വേഷങ്ങളുടെയും പേരിൽ പിച്ചിച്ചീന്താനുള്ള വെറും ഇരകളാവുകയാണ്..
കഥയിലെ കേന്ദ്ര കഥാപാത്രങ്ങളായ ഇർഫാനെയും അനിതയെയും സംബന്ധിച്ചിടത്തോളം പ്രണയം അവരുടെ ചെറുത്തുനിൽപ്പുകൂടിയാണ്.
അവർ പ്രണയിക്കുന്നത് ജാതി മത ചിന്തകൾ സമൂഹത്തിൽ നിന്നും തുടച്ചുമാറ്റണം എന്ന ചിന്തകൂടി ഉൾക്കൊണ്ടുകൊണ്ടാണ്.എന്നാൽ അവർ പരാജയപ്പെടുന്നു.യാഥാസ്ഥിതികത്തിനു എതിരായ സാമൂഹിക രാഷ്ട്രീയ കലാപമാണ് കിസ്മത് പറയുന്നത് .
No comments:
Post a Comment