ജോസഫ് നോവോയുടെ നിർമാണത്തിൽ ക്ലിങ് കെ സച്ചനെയ്‌ഡ്‌റെ സംവിധാനം ചെയ്ത തമാര ഒരു സ്പാനിഷ് സിനിമയാണ്. തമാരയുടെ സ്ക്രീൻപ്ലേയ് നിർവഹിച്ചിരിക്കുന്നത് ഫെർണാഡണ്ടോ ബുറാസ്ണി യും ഏലിയയുമാണ് ഇതിലെ ഗാനരചന നിർവഹിച്ചിരിക്കുന്നത് ഓസ്‌വാലഡോ മോറെസ് ആണ്.തമാരയുടെ പ്രദർശനം ഇതിനോടകം തന്നെ ക്ലിന്റ് ലാറ്റിനോ ഫെസ്റ്റിവൽ,ഐ ഫ് ഫ് കെ ,ഗോവ ,എന്നീ ഫെസ്ടിവൽസിൽ നടത്തിയിരുന്നു.
തമാര എന്ന ഈ ചിത്രം പ്രധാനമായും പറയുന്നത് ഭിന്നലിംഗക്കാരെ കുറിച്ചാണ് സമൂഹത്തിലും കുടുംബത്തിലും സുഹൃത്തുക്കളും ഭിന്നലിംഗക്കാരെ അവഗണിക്കപ്പെടുന്നതും ഒരാൾ എങ്ങനെ ഈ രംഗത്ത് എത്തപ്പെട്ടു എന്നതും അവർ അനുഭവിക്കുന്ന മാനസിക സമ്മർദ്ദങ്ങളെ ഒക്കെയും വളരെ കൃത്യതയോടെ വരച്ചു കാട്ടുന്ന അഥവാ ചിത്രീകരിക്കുന്ന സിനിമയാണ് തമാര. ലിംഗവിവേചനം ശക്തമായ വെന്നീസിലെ ആദ്യ ഭിന്നലിംഗക്കാരനായ പൊതുപ്രവർത്തകൻ തമാര ആൻഡ്രിന്റെ യഥാർത്ഥ ജീവിതത്തെ വരച്ചു കാട്ടുന്ന ചിത്രമാണ് തമാര.യാഥാസ്ഥിതികമായ തന്റെ കുടുംബത്തിൽ തോമസ് ആൻഡ്രിൻ എന്ന പേരിൽ ജീവിച്ചിരുന്ന ഇയാളെ സ്വന്തം തൊഴിലായ അഭിഭാഷകനായും കുടുംബസ്ഥനായും കാണാനായിരുന്നു വീട്ടുകാർക്ക് താല്പര്യം.എന്നാൽ അയാൾ തന്റെ യുവത്വകാലത് താൻ സ്ത്രീയാണ് എന്ന് തിരിച്ചറിയുന്നതോടേ തമാരയുടെ ജീവിതം പ്രതിസന്ധിയിലേക്കു നീങ്ങുന്നു.വിവാഹിതനായ തമാര തന്റെ കുടുംബത്തെ വിട്ടു സ്ത്രീയായി ജീവിക്കാൻ തുടങ്ങുന്നു.തമാരയുടെ ഭാര്യക്കും അയാളിലെ സ്ത്രീയാകാനുള്ള മാറ്റം അംഗീയകരിക്കാൻ കഴിയാതെ അവർ തങ്ങളുടെ കുട്ടികളെയും കൂട്ടി തമാരയെ ഉപേക്ഷിച്ചു പോകുന്നു.അതോടെ സ്ത്രീയാകാനായി തമാര തയ്യാറെടുക്കുകയും പല മാനസിക വിഷമതകളും അവഗണനകളും അയാൾക്ക് അനുഭവിക്കേണ്ടി വരുന്നു എങ്കിലും അവയെ അവഗണിച്ഛ് ശക്തമായി തന്റെ തീരുമാനത്തിൽ ഉറച്ചു നിൽക്കുകയും അയാൾ സ്ത്രീയായി പരിവേഷപ്പെടുകയും ചെയ്യുന്നു.
പൊതു പ്രവർത്തനരംഗത്തേക്ക് തിരിയുന്ന തമാരയുടെ വ്യക്തിത്വം അംഗകരിക്കാൻ വെനിസ്വലയിലെ സമൂഹം തയ്യാറാകുന്നില്ല. പല അവഗണനകളൂം അയാൾക്ക് അനുഭവിക്കേണ്ടി വരുന്നു.പഠിപ്പിക്കുന്ന സ്ഥാപനത്തിലെ അധ്യാപകരും വിദ്യാർത്ഥികളും അടങ്ങുന്ന പൊതു സമൂഹം വളരെ നിഷ്ടൂരമായി തമാരയെ അവഹേളിക്കുന്നു. അവയെയൊക്കെ അവഗണിച്ചു കൊണ്ട് ആഗോള തലത്തിൽ ഭിന്നലിംങ്ങക്കാരുടെയും സ്ത്രീകളുടെയും ഉന്നമനത്തിനായി ജീവിതം മാറ്റി വച്ച തമാര വെനിസ്വലൻ കോൺഗ്രസിലേക്ക് തിരഞ്ഞെടുക്കപ്പെടുകയും ചെയ്യുന്നു.
No comments:
Post a Comment