സന്ധ്യമയങ്ങുന്ന നേരത്തുഞാനെന്റെ,
ഉമ്മറക്കോലായിലേകയായി ,ചിന്തിച്ചി -
രുന്നൊരുനേരത്തു വന്നമ്മ ,
പൂമുഖതിണ്ണയിൽ കൊണ്ടുവച്ചു,
ഒരുപോൺചിരാതിന്റെ നാളമപ്പോൾ.
മേലേ , കാർമേഘ ഗൂഢമാം ആകാശവും ,
കീഴെ ശാന്തമായ് മിന്നുന്ന മൺചിരാതും .
എന്തോപരസ്പരം മൊഴിയുന്നുവോ -
ദീപ്ത മൺചിരാതും പിന്നെയാകാശവും .
മധ്യതിരിപ്പുഞാനേകയായി -
പെട്ടെന്നൊരുതെന്നൽ വന്നടുത്തു ,
എന്നമ്മതൻ മൺചിരാതൊന്നുലഞ്ഞു .
എന്നിരുകൈകളാൽ കാത്തുവചു -
ഞാനെന്നമ്മയെ കാത്തിടുമെന്നപോലെ .
പൊന്നിൻകിരണം മറയുന്ന സന്ധ്യയിൽ -
മിന്നുന്നു മൺചിരാതെന്നെനോക്കി .
ഗൂഢമായ്മൂടിയ കാർമേഘമോ പിന്നെ -
പെട്ടെന്നു ക്രോധനായെന്തുകൊണ്ടോ .
ആർത്തുവന്നിങ്ങോരു പേമാരിയാ -
യൊപ്പം ഭീതിയുണർത്തുന്നകാറ്റുമായി .
ഭീതിയുള്ളിയ്ക്കാറ്ററിഞ്ഞില്ല ഞാൻ -
മൺചിരാതെന്നതുമോർത്തില്ല ഞാൻ .
എൻ നയനങ്ങൾ നിറഞ്ഞുപോയി -
എന്റെ മൺചിരാതങ്ങു പൊലിഞ്ഞുപോയി .
No comments:
Post a Comment