Tuesday, 31 January 2017

" KAALAM "




              

ലോകമേ നീയിന്നഗ്രഹാരത്തിലോ -
സ്വത്വചിന്തകൾ അറ്റുപോയെന്നുമേ. ..
മനുഷ്യർ നിന്നെ കീറിമുറിച്ചിട്ടു -
പെറ്റതള്ളയെ കീറിമുറിച്ചപോൽ ...
അമ്മതൻ മുല കുടിച്ചുവറ്റിച്ചവർ
-
അമ്മതൻ മാറു വെട്ടിമുറിച്ചവർ ..
നാണമില്ലാത്ത ക്രൂര മൃഗങ്ങളായി -
മനുഷ്യത്വമോ തൊട്ടുതീണ്ടാത്തവർ..  
തെണ്ടിയായാലും അധികാരിയായാലും- 
അമ്മയെക്കൊന്നുമന്നമൊന്നുണ്ടിടും ..
ഈ  വ്യർത്ഥ ജീവിതം  ഞാനും  ഭയക്കുന്നു ..
ഈ ലോകചാപല്യമെന്നിലുമെത്തുമോ 

No comments:

Post a Comment